ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒന്നാണ് ദിനപത്രത്തിൽ വന്ന ഒരു പൂച്ചയുടെ ഒന്നാം ചരമവാർഷിക വാർത്ത. ചുഞ്ചു നായർ എന്നാണ് പൂച്ചയ്ക്ക് കുടുംബം പേരിട്ടിരിക്കുന്നത്. തമാശ ഉളവാക്കും എങ്കിലും ഇത് തികച്ചും സത്യസന്ധമായ ഒരു വാർത്തയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനിലെ ആറാമത്തെ പേജിലാണ് വാർത്ത ഉള്ളത്. വാർത്ത നൽകിയിരിക്കുന്നത് മുംബൈ മലയാളികളാണ്. മോളൂട്ടി നിന്നെ ഞങ്ങൾ വല്ലാണ്ട് മിസ്സ് ചെയ്യുന്നു എന്ന് പറയുന്ന വാർത്തയിൽ അച്ഛൻ, അമ്മ, ചേച്ചിമാർ, ചേട്ടന്മാർ ,സ്നേഹിക്കുന്ന എല്ലാവരും എന്നാണ് കൊടുത്തിരിക്കുന്നത്.