തന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യാൻ എത്തിയവർക്ക് തകർപ്പൻ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മാളവിക മോഹനൻ.ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മാളവിക.ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളായ മാളവിക. ഗ്രേറ്റ് ഫാദർ, പേട്ട എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. തന്റെ ഗ്ലാമർ ചിത്രത്തെയും വസ്ത്രധാരണത്തെയും വിമർശിച്ചവർക്ക് ഗ്ലാമര്‍ ലുക്കിലുള്ള ചിത്രത്തോടൊപ്പം താന്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കുമെന്ന കുറിപ്പിലൂടെ മാളവിക മറുപടി കൊടുക്കുന്നു.
മാന്യതയുള്ള പെൺകുട്ടി ഇത്തരത്തിലുള്ള വസ്ത്രമാണോ ധരിക്കേണ്ടത് എന്നു തുടങ്ങിയ നിരവധി കമന്റുകൾ താൻ കേട്ടുവെന്നും അതിനാൽ മാന്യമായി വസ്ത്രം ധരിച്ച മറ്റൊരു ചിത്രം കൂടി പങ്കുവയ്ക്കുന്നു എന്നും താരം കുറിക്കുന്നു. എനിക്ക് ഇഷ്ടമുള്ളത് ഞാൻ ധരിക്കും എന്നും മാളവിക കൂട്ടിച്ചേർക്കുന്നു.മാളവിക ഹാഫ് ജീന്‍സില്‍ ഗ്ലാമര്‍ വസ്ത്രം ധരിച്ച് കസേരയില്‍ ഇരിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം നിരവധി ആളുകൾ മാളവികയെ പിന്തുണച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. താരത്തെ പിന്തുണച്ച് ശ്രിന്ദ, പാര്‍വതി തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.