മോഹന്‍ലാലിനെ മായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രം ’12th മാന്‍’ (പന്ത്രണ്ടാമന്) പ്രഖ്യാപിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
നിഗൂഢത നിറഞ്ഞ ഒരു വീടിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍. വീടിനുള്ളിലുള്ള 11 പേരുടെ രൂപവും അവിടേക്കു നടന്നെത്തുന്ന മോഹന്‍ലാലിന്റെ രൂപവുമാണ് പോസ്റ്ററില്‍ ഉള്ളത്. കെ.ആര്. കൃഷ്ണകുമാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
തൊടുപുഴയാണ് പ്രധാന ലൊക്കേഷന്‍. എഡിറ്റിങ് – വി.എസ്. വിനായക്, ഛായാഗ്രഹണം – സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം – അനില്‍ ജോണ്സണ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – സിദ്ധു പനയ്ക്കല്‍, കോസ്റ്റ്യൂംസ് – ലിന്റാ ജീത്തു.