മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനുമായ മഹേന്ദ്ര സിംഗ് ധോണിയുടെ മകൾക്കെതിരെ ഭീഷണി മുഴക്കിയ കേസിൽ 16 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ മുന്ദ്രയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് മോശപ്പെട്ട രീതിയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രതി കമന്റിട്ടത്. കൊൽക്കത്തയും ചെന്നൈയും തമ്മിലുള്ള മത്സരത്തിന് ശേഷം ഇങ്ങനെ ഒരു കമന്റ് ഇട്ടുവെന്ന് പ്രതി ചോദ്യം ചെയ്യലിൽ ഏറ്റുപറഞ്ഞു.
കച്ച് പൊലീസിന് റാഞ്ചി പൊലീസാണ് പപയ്യനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. കുറ്റം ചെയ്തതായി തെളിഞ്ഞ സ്ഥിതിക്ക് പയ്യനെ റാഞ്ചി പൊലീസിന് കൈമാറുമെന്നും കച്ച് പോലീസ് വ്യക്തമാക്കി. ഇത്തരം ഒരു കമന്റ് വന്നതിനെതിരെ ക്രിക്കറ്റ് ലോകത്ത് നിന്നും അല്ലാതെയും നിരവധി പേർ പ്രതികരിക്കുകയും കുറ്റം ചെയ്തയാളെ പിടികൂടണമെന്നും ആവശ്യപ്പെട്ടിരുന്നു.