ശങ്കർ – രജനികാന്ത് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന 3D വിസ്മയം 2.0 നാളെ ലോകമെമ്പാടും തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന് പിന്നിലെ ഓരോ വാർത്തകളും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. അറുന്നൂറ് കോടിക്കടുത്ത് മുതൽമുടക്കിൽ ഒരുക്കുന്ന ഈ ദൃശ്യവിസ്മയം പതിനഞ്ച് കോടി മുടക്കി മുളകുപ്പാടം ഫിലിംസാണ് കേരളത്തിലെ തീയറ്ററുകളിൽ എത്തിക്കുന്നത്. റിലീസിന് മുന്നേ തന്നെ മുടക്കുമുതൽ തിരിച്ചു പിടിച്ച ചിത്രം പ്രേക്ഷകർക്കായി മറ്റൊരു സർപ്രൈസ് കോടി ഒരുക്കിവെച്ചിട്ടുണ്ട്.
![2.0 From Tommorow](https://i0.wp.com/cinemadaddy.com/wp-content/uploads/2018/11/2.0-From-Tommorow.jpg?resize=788%2C291&ssl=1)
ചിത്രത്തില്‍ സ്റ്റൈല്‍ മന്നന് നാല് വേഷങ്ങളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ആദ്യ ഭാഗത്തിലേതു പോലെ ഡോക്ടർ വസീഗരന്, ചിട്ടി എന്നീ കഥാപാത്രങ്ങളായി രണ്ടാം ഭാഗത്തിലും രജനി എത്തുന്നുണ്ട്. മറ്റു രണ്ടു കഥാപാത്രങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ സസ്പെന്‍സാക്കി വെച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ഡോക്ടർ റിച്ചാര്‍ഡ് എന്ന പ്രതിനായക വേഷത്തിലാണ് അക്ഷയ്കുമാര്‍ എത്തുന്നത്. എമി ജാക്സണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നു.