ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 2.0 . രജനികാന്ത് നായകനാകുന്ന ചിത്രത്തിൽ അക്ഷയ് കുമാർ, എമി ജാക്സൺ തുടങ്ങിയവരും അഭിനയിക്കുന്നു.
ഇന്ത്യയില്‍ മാത്രമായി 7850 സ്ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യും. അങ്ങനെയാകുബോള്‍ 32000ത്തിലധികം ഷോകളായിരിക്കും ആദ്യ ദിവസം ഉണ്ടാകുക. അക്ഷയ് കുമാര്‍ ആണ് വില്ലനായി ചിത്രത്തില്‍ അഭിനയിക്കുന്നത്. എമി ജാക്സണ് നായികയായി എത്തുന്നു.അതേസമയം റിലീസിന് മുന്നേ ചിത്രം 370 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രം കേരളത്തിൽ എത്തുന്നത് 458 സ്ക്രീനുകളിൽ ആണ്.വിജയ് ചിത്രമായ സർക്കാർ നേടിയ 412 സ്ക്രീൻസ് എന്ന റെക്കോർഡാണ് 2.0 ഇതിനോടകം തകർത്തത്.മുളകുപ്പാടം ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്.പുലർച്ചെ 4 മണിക്ക് തന്നെ കേരളത്തിലെ ആദ്യ ഷോ ആരംഭിക്കും. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തെ നോക്കി കാണുന്നത്.
ലൈക്ക പ്രൊഡക്ഷൻസ് നിർമികുന്ന ചിത്രത്തിന് 600 കോടി രൂപയുടെ വലിയ ബഡ്ജറ്റ് ആണുള്ളത്.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നേരത്തെ ദുബായിൽ നടന്നിരുന്നു. എ. ആർ റഹ്മാൻ ആണ് സംഗീതം.