14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന് കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നത്. താരം തന്നെയാണ് ഈ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.’ഒരു ആണ് കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും, പ്രാര്‍ത്ഥനകള്‍ക്കും, കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്നേഹം നല്കുന്നു’ -കുഞ്ചാക്കോ ബോബന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഇപ്പോൾ കുഞ്ഞിന് പേരിട്ടിരിക്കുന്നു എന്ന വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ .ഇസഹാക്ക് കുഞ്ചാക്കോ എന്നാണ് മകന്റെ പേര്.തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടിയാണ് താരം പേര് വെളിപ്പെടുത്തിയത്.ഇസ എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്.കുഞ്ഞിന്റെ പേര് ബോബൻ കുഞ്ചാക്കോ എന്നാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ചാക്കോച്ചൻ. ആദ്യചിത്രമായ അനിയത്തിപ്രാവ് മുതൽ കുഞ്ചാക്കോ ബോബൻ മലയാള മനസ്സിൽ ഇടംപിടിച്ച കഴിഞ്ഞ നായകനടനാണ്. അന്നുമിന്നുമെന്നും റൊമാൻറിക് റോളുകൾ ചെയ്യാൻ കുഞ്ചാക്കോബോബനെ വെല്ലാൻ മറ്റൊരു താരം മലയാളസിനിമയിൽ ഇല്ല എന്ന് തന്നെ പറയാം.