യുവതാരങ്ങളിൽ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. സ്റ്റൈലിലും മാസ്സിലും ഉണ്ണിക്ക് മുന്നിൽ യുവതാരങ്ങളിൽ വേറെ ആരും തന്നെ ഇല്ല എന്ന് വേണമെങ്കിൽ പറയാം. ഇന്നലെ തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഉണ്ണി പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും അതിൻറെ താഴെ വന്ന് ഒരു കമന്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ഒരു കൊച്ചുകുഞ്ഞിന്റെ കൂടെയുള്ള ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഉണ്ണി പോസ്റ്റ് ചെയ്തിരുന്നു. ഇവൾ സുന്ദരിയല്ലെ എന്ന ക്യാപ്ഷനോട് കൂടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരു ആരാധകൻ ഇങ്ങനെ കമൻറ് ചെയ്തു ” ഉണ്ണിയേട്ടാ, ചേട്ടനും വേണ്ടേ ഇങ്ങനെ ഒരു കുട്ടി” ഇതിന് മറുപടിയായി ശവത്തിൽ കുത്തല്ലേ കുട്ടാ എന്നായിരുന്നു ഉണ്ണിമുകുന്ദൻറെ റിപ്ലൈ.റിപ്ലേ നിമിഷനേരംകൊണ്ട് വൈറലായിരിക്കുകയാണ് . ഇതിനിടയിൽ ഉണ്ണിമുകുന്ദന് ഉടൻ വിവാഹം ഉണ്ടോ എന്ന രീതിയിൽ ഇഷ്ടംപോലെ കമൻറുകൾ ആണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിൽ വന്നു കൊണ്ടിരിക്കുന്നത്