പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം 150 കോടിക്ക് മുകളിൽ കളക്ഷൻ നേടി ചരിത്രം കുറിച്ചാണ് തീയേറ്ററിൽ പ്രദർശനം തുടരുന്നത്. കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.
ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്ന എന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഒരു ഒഫീഷ്യൽ അറിയിപ്പ് ഇതുവരെ പുറത്തുവന്നിരുന്നില്ല .രണ്ടാം ഭാഗം ഉണ്ടാകും ആയിരിക്കാമെന്നും അത് എപ്പോൾ സംഭവികുമെന്ന് പറയാൻ സാധിക്കില്ല എന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പല അഭിമുഖങ്ങളിലായി പറഞ്ഞിരുന്നു. ഇപ്പോൾ അത് സാധൂകരിക്കുന്ന ചില വാർത്തകൾ പുറത്ത് വരുകയാണ്.ചിത്രത്തിൻറെ തിരക്കഥാകൃത്ത് മുരളി ഗോപി തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുന്ന തരത്തിലുള്ള വാർത്തകൾക്ക് ആക്കം കൂട്ടി ഒരു ഫേസ്ബുക്ക് പോസ്റ്റുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കാത്തിരിപ്പിന് ഇനി അധികം നാളുകൾ ഇല്ല എന്ന് തലകേട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരിക്കുന്നത്. എന്തായാലും ഈ കാത്തിരിപ്പിന്റെ നാളുകൾ തന്നെയാണെന്നാണ് ആരാധകരുടെ പക്ഷം