മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളില്‍. താരത്തിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. പുതുവര്‍ഷത്തില്‍ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് പ്രേക്ഷകരിലേക്കെത്തുക. റെക്കോര്‍ഡ് തുകക്ക് ചിത്രം ഒ ടി ടി റിലീസിനെത്തുമെന്നും പക്ഷെ ചിത്രം തീയറ്ററില്‍ കാണാനാണ് പ്രേക്ഷകര്ക്കിഷ്ടമെന്ന് അറിയിച്ചിരുന്നു. മാത്രമല്ല ദുല്‍ഖര്‍ ഇത് വരെ അഭിനയിച്ച ചിത്രങ്ങളില്‍ നിന്ന് ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് കുറുപ്പ്.
ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടൈന്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ഏകദേശം ആറു മാസം എടുത്താണ് പൂര്‍ത്തിയാക്കിയത്.ശോഭിത ധുലിപാലയാണ് ചിത്രത്തിലെ ദുല്‍ഖറിന്റെ നായിക.മലയാളത്തിലെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.