നടൻ അനൂപ് മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രമായ ’21 ഗ്രാംസ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി. നവാഗതനായ ബിബിൻ കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 21 ഗ്രാംസ്. ചിത്രത്തിലെ ആദ്യത്തെ ക്യാരക്ടർ മോഷൻ പോസ്റ്റർ ആണ് പുറത്തിറക്കിയത്. അനൂപ് മേനോൻ തന്റെ ഫേസ്ബുക്കിൽ മോഷൻ പോസ്റ്റർ പങ്കുവെച്ചു.
ചിത്രത്തിൽ അനൂപ് മേനോൻ ഡി വൈ എസ് പി നന്ദകിഷോർ എന്ന കഥാപാത്രമായാണ് എത്തുന്നത്. ഈ കഥാപാത്രത്തിന്റെ ക്യാരക്ടർ മോഷൻ പോസ്റ്ററാണ് പുറത്തുവിട്ടത്. ചിത്രത്തിൽ അനൂപ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രമായ നന്ദകിഷോർ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആണ്.
ചിത്രത്തിലെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ‘സീറ്റ് എഡ്ജ്’ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പ്രേക്ഷകർക്ക് സ്ഥിര – പരിചിതമില്ലാത്ത പുതിയൊരു ഘടനയാണ് കഥ പറയാനായി ഉപയോഗിച്ചിരിക്കുന്നത്. ലിയോണ ലിഷോയ്, രഞ്ജിത്ത്, രൺജി പണിക്കർ, ലെന, അനു മോഹൻ, മാനസ രാധാകൃഷ്ണൻ, നന്ദു, ശങ്കർ രാമകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, ചന്തുനാഥ്, മറീന മൈക്കിൾ, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.