യുവതാരങ്ങളിൽ ശ്രദ്ധേയനായ താരങ്ങളാണ് പൃഥ്വിരാജ് ആസിഫലിയും. രണ്ടുപേരും ഒന്നിച്ചു രണ്ടു മൂന്നു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. ഇരുവരും ഒന്നിച്ച് നിൽക്കുന്ന ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിമാനയാത്രയിൽ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആസിഫലിയും പൃഥ്വിരാജും ഇന്ത്യൻ റുപ്പി, ഡബിൾ ബാരൽ, സപ്തമശ്രീ തസ്കര എന്നീ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സപ്തമശ്രീയിൽ ആസിഫ് അലിയുടെ ഇൻട്രോ സീൻ സംവിധാനം ചെയ്തത് പൃഥ്വിരാജ് ആണ് എന്നതും ഏറെ കൗതുകകരമായ ഒരു കാര്യമാണ്. ഇരുവരും പലപ്പോഴും ഒന്നിച്ചുള്ള പല സിനിമകളുടെയും ഭാഗമായിട്ടുണ്ട്.
പൃഥ്വിരാജ് നായകനായെത്തിയ വിമാനം കേരളത്തിലെ തിയേറ്ററുകളിൽ ഡിസ്ട്രിബ്യൂട്ട് ചെയ്തത് ആസിഫലിയുടെ ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻ ആണ് .അതുപോലെ പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ ബ്യൂട്ടിഫുൾ ഗെയിം നിർമ്മിക്കുന്നതും ആസിഫലി തന്നെയാണ്. നിലവിൽ ലൂസിഫറിന്റെ വലിയ വിജയത്തിന്റെ നെറുകയിലാണ് പൃഥ്വിരാജ് ഇപ്പോൾ. ആസിഫലി ആകട്ടെ താൻ അഭിനയിച്ച ഉയരെ എന്ന സിനിമയുടെ വലിയ വിജയത്തിൻറെ സന്തോഷത്തിലും.