പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.മലയാള സിനിമയിലെ ബോക്സ് ഓഫീസ്- തിയേറ്റർ റൺ റെക്കോർഡുകളിൽ ഏകദേശം മുഴുവൻ റെക്കോർഡുകളും തന്റെ കൈപ്പിടിയിൽ ആക്കിയ ആളാണ് മോഹൻലാൽ.കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.
ഇപ്പോൾ യുഎഇ സർക്കിളിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ഇന്ത്യൻ സിനിമകളിൽ ഒമ്പതാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ലൂസിഫർ. 5.65 മില്യൻ യുഎസ് ഡോളറുകളാണ് ആണ് ലൂസിഫർ 50 ദിവസം കൊണ്ട് യുഎഇയിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡിലെ കിംഗ് ഖാൻ ആയ ഷാരൂഖ് ഖാന്റെ റായീസിനേക്കാൾ കൂടുതൽ കളക്ഷൻ മോഹൻലാലിൻറെ ചിത്രത്തിന് നേടാനായി എന്നതും നേട്ടമാണ് .സൗത്ത് ഇന്ത്യയിൽ നിന്നും ലിസ്റ്റിൽ ഇടം പിടിച്ച രണ്ട് സിനിമകളിൽ ഒന്ന് ലൂസിഫർ ആണ് .അടുത്ത ചിത്രം ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി ടൂവും.
Top 10 Indian movies at GULF:
1 #Baahubali2– $10.47M
2 #BajrangiBhaijan– $9.45M
3 #Dangal– $8.80M
4 #Sultan– $8.57M
5 #Dilwale– $8.41M
6 #TigerZindaHai – $7.17M
7 #Dhoom3 – $6.43M
8 #HappyNewYear – $5.75M
9 #Lucifer* – $5.65M
10 #Raees – $5.42MOnly #Mohanlal & #BB2 from South.
— Snehasallapam (SS) (@SSTweeps) May 14, 2019