മലയാള സിനിമയുടെ എക്കാലത്തെയും വലിയ നടന തിലകത്തിന് ഇന്ന് പിറന്നാൾ മംഗളങ്ങൾ.വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ ഇലന്തൂരുള്ള വീട്ടിൽ ജനിച്ച ഈ താരരാജാവ് 59 ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. കേരള ബോക്സ് ഓഫീസിൽ കോടി ക്ലബ്ബുകൾക്ക് തുടക്കംകുറിച്ച ഈ ബോക്സ് ഓഫീസ് താരരാജാവ് മലയാള സിനിമയിലെ റെക്കോർഡുകളുടെ പട്ടികയിൽ തീർക്കാത്ത റെക്കോർഡുകൾ ഒന്നും ഇല്ല എന്ന് തന്നെ പറയാം.
മലയാളത്തിൽ ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയ 50 കോടി ക്ലബ് എന്ന നേട്ടത്തിലേക്ക് മലയാളസിനിമയെ കൈപിടിച്ചുയർത്തിയ ചിത്രമായിരുന്നു ദൃശ്യം. ഒരു മാസ് മസാല എന്റർടൈനർ അല്ലാതെ കൂടിയും തിരക്കഥയുടെ കരുതും അഭിനയമികവും മോഹൻലാലിന്റെ ബോക്സ് ഓഫീസ് പവറും ഒത്തുചേർന്നപ്പോൾ മലയാളസിനിമയ്ക്ക് 50കോടി ഒട്ടും അപ്രാപ്യമല്ല എന്ന് കാണിച്ചു തന്ന ചിത്രമായിരുന്നു ദൃശ്യം.ദൃശ്യത്തിന്റെ വലിയ വിജയത്തെ തുടർന്ന് പിന്നീട് മലയാള സിനിമയിൽ നിരവധി 50 കോടി ചിത്രങ്ങൾ ഉണ്ടായി എങ്കിലും ഒരിക്കലും 100 കോടി എന്ന മാന്ത്രികസംഖ്യ കേരള ബോക്സ് ഓഫീസിന് താങ്ങാൻ സാധിക്കില്ല എന്ന് പണ്ഡിതന്മാർ വിധിയെഴുതി. എന്നാൽ മൂന്നു വർഷങ്ങൾക്കപ്പുറം പുലിമുരുകനിലൂടെ 100 കോടിയും 150 കോടിയും മോഹൻലാലിന് മുന്നിൽ വഴിമാറി. ആഗോളതലത്തിൽ തന്നെ ചർച്ചയായ ഈ ചിത്രം മലയാള സിനിമയഃജ് പുതിയ മാർക്കറ്റുകൾ തുറന്നു .വെറുമൊരു ഇട്ടാവട്ടത്ത് ഒതുങ്ങേണ്ടതല്ല മലയാള സിനിമ എന്ന ബോധ്യമാണ് പുലിമുരുകന്റെ ഈ വലിയ വിജയം നേടിക്കൊടുത്തത്. പിന്നീട് പല സിനിമകളും വൈഡ്റിലീസുകൾ നടത്തുകയും വലിയ കളക്ഷനുകൾ സ്വന്തമാക്കുകയും ചെയ്തു. ഇപ്പോൾ ഏറ്റവും ഒടുവിൽ 200 കോടി എന്ന സ്വപ്നങ്ങളിൽ പോലും വിദൂരമായ ആ മാന്ത്രിക സംഖ്യയും മോഹൻലാലിലൂടെ മലയാളസിനിമ പിന്നിട്ടു. വരും കാലങ്ങളിൽ കോടി ക്ലബുകൾ തുറക്കുവാനും റെക്കോർഡുകൾ മാറ്റിക്കുറിക്കുവാനും ഒരു താരം മലയാളസിനിമയിൽ ഉണ്ടെങ്കിൽ ആ താരത്തെ മോഹൻലാൽ എന്ന് പേരിട്ടു വിളിക്കാൻ മാത്രമേ നമ്മുക്ക് സാധിക്കുകയുള്ളൂ…