2018ലെ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ ഇടം നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. അതിനു ശേഷമുള്ള താരത്തിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ലൂസ് ടീ ഷർട്ടും മുണ്ടും ഉടുത്ത് കണ്ണാടിക്കു മുൻപിൽ നിന്ന് സെൽഫി എടുക്കുന്ന ഒരു ചിത്രമാണ് ഐശ്വര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ആരാധകരിൽ ഏറെ ചിരിയുണർത്തി.ഇതിലും ആകർഷണീയ ആകാൻ എനിക്ക് കഴിയുമോ എന്ന അടിക്കുറിപ്പോട് കൂടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയരായ നടികളുടെ പട്ടികയില്‍ മുപ്പത്തിയൊമ്പതാം സ്ഥാനമാണ് ഐശ്വര്യലക്ഷ്മി നേടിയത്.സെക്സ് അപ്പീല്‍, ആറ്റിറ്റിയൂഡ്, ടാലന്റ് എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം നടന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻപോളി ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമാ രംഗത്തേക്ക് എത്തുന്നത്.മലയാളത്തിൽ ഇതുവരെ അഞ്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സിൽ വേഗത്തിൽ ഇടം നേടാൻ ഭാഗ്യം ലഭിച്ച ഒരു താര സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി.