കേരളം ഒരിക്കലും മറക്കാത്ത പേരുകളിലൊന്നാണ്
നിപ്പാ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ മരണത്തിന് കീഴടങ്ങിയ സിസ്റ്റർ ലിനിയുടേത്.ജീവിതവും ജീവനും തന്റെ തൊഴിലിനായി സമർപ്പിച്ച ലിനിയുടെ ഒാർമദിവസം കഴിഞ്ഞു പോയിരുന്നു. ഇതിനെക്കുറിച്ചും മരണത്തിനുശേഷം അവരെ തേടിയെത്തിയ ഒരു ഫോൺ കോളിനെ കുറിച്ചും ഭർത്താവ് സജീഷ് ഫെയ്സ്ബുക്കിലിട്ട കുറിപ്പ് ഇപ്പോൾ ചർച്ചയാവുകയാണ്.ലിനി മരിച്ചതിന് മൂന്നാൾ നടി പാർവതിയുടെ ഒരു കോൾ ആണ് അവരെ തേടിയെത്തിയത്.ലിനിയുടെ മരണത്തിൽ വിഷമമുണ്ടെന്നും പക്ഷേ തളരരുത് എന്നും സജീഷിന് വിരോധമില്ലെങ്കിൽ രണ്ട് മക്കളുടെയും പഠന ചിലവ് പാർവതി ഏറ്റെടുത്തോട്ടെ എന്നുമായിരുന്നു സംസാരിച്ചത്.
സജീഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ഉയരെ…. ഉയരെ… പാര്‍വതി
പാര്‍വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകന് കൂടിയാണ് ഞാന്‍.ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ ‘ഉയരെ’ കാണാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ ഞാന്‍ കാണും, കാരണം ആ സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായം ഉളളത് കൊണ്ട് മാത്രമല്ല, പാര്‍വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയില്‍ നിന്നും തുടച്ച് നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും.