അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. ആദ്യ ചിത്രം ആദിയിലെ പോലെ തന്നെ മികച്ച ആക്ഷന്‍ രംഗങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലുമുണ്ടാകും. ട്രെയ്നിലെ ഒരു സംഘടന രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം നടന്നു. ട്രെയ്നിന്റെ ജനാലയില്‍ തൂങ്ങിക്കിടക്കുന്ന പ്രണവിന്റെ ചിത്രങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു.
ട്രെയിനില്‍ തൂങ്ങിക്കിടന്ന് കിടിലന്‍ ഫൈറ്റ് ചെയ്യുന്ന രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പീറ്റര്‍ ഹെയ്നാണ് സിനിമയ്ക്കായി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. അരുണ്‍ ഗോപിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധാനം ചെയുന്നത്. ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന് മുളകുപാടമാണ്. ചിത്രത്തില്‍ സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്.ഇതിനായി ഏറെ നാളത്തെ സര്‍ഫിങ് ട്രെയിനിങ് പ്രണവ് നടത്തിയിരുന്നു.
പുലിമുരുഗനും രാമലീലയ്ക്കും ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് അടുത്ത വര്‍ഷം ആദ്യത്തോടെ തീയറ്ററുകളിലെത്തും.