ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് അശോകന്റെ ആദ്യരാത്രി. ഏപ്രിൽ 22-നാണ് നിർമ്മാണ രംഗത്തേക്ക് കടക്കുന്നു എന്ന വാർത്ത ദുൽഖർ പുറത്തുവിട്ടത്. ചിത്രത്തിന്റെ പൂജ ഇന്നലെ കൊച്ചിയിൽ നടന്നു.ചിത്രം സംവിധാനം ചെയ്യുന്നത് സിയാസ് മീഡിയ സ്കൂൾ പൂർവ വിദ്യാർത്ഥി ഷംസു സൈബയാണ്. സഹസംവിധായകനായി സമദ് ഷാനും ഗാനരചയിതാവായി മുസമ്മിൽ കുന്നുമ്മേലും ചിത്രത്തിലൂടെ അരങ്ങേറുന്നു. ഇരുവരും സിയാസ് മീഡിയാ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്.
സിനിമയുടെ പൂജയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പങ്കുവച്ചിരുന്നു.ഭാര്യ അമാല്‍ സൂഫിയയ്ക്ക് ഒപ്പമാണ് ദുല്‍ഖര്‍ ചടങ്ങിനെത്തിയത്.കൂടാതെ നടന്മാരായ സണ്ണി വെയ്ൻ, ശേഖർ മേനോൻ, ജേക്കബ് ഗ്രിഗറി, വിജയരാഘവൻ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. ചിത്രത്തിലെ താരനിർണയം നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി പുതുമുഖങ്ങൾക്ക് അവസരമൊരുക്കികൊണ്ടാണ് ദുൽഖർ നിർമാണ രംഗത്തേക്ക് കടക്കുന്നത്.ക്രിഷ് വിനീത് തിരക്കഥയും സാജദ് ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.