ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത പരാജയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമാവുകയാണ്. ശബരിമല വിഷയവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയുമെല്ലാം തോല്‍വിക്ക് കാരണമായെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് മുഖ്യമന്ത്രിയുടെ ശൈലി തന്നെയാണ്. മാധ്യമങ്ങളോട് അടക്കമുള്ള അദ്ദേഹത്തിന്റെ ശൈലി തെറ്റാണെന്നും അത് മാറ്റണമെന്നും നിരവധി ആരോപണങ്ങൾ ഉയരുകയും എന്നാൽ അത് മാറ്റില്ല ഇല്ല എന്ന് വ്യക്തമായ മറുപടി അദ്ദേഹം നൽകുകയും ചെയ്തു.
ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.മുഖ്യമന്ത്രി ശൈലി മാറ്റിയില്ലെങ്കിലും ശൈലജ ടീച്ചറെ ആരോഗ്യവകുപ്പില്‍ നിന്ന് മാറ്റി മുഖ്യമന്ത്രി കസേരയില്‍ ഇരുത്തിയാല്‍ നല്ല മാറ്റം ഉണ്ടാകുമെന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്. “ശൈലി അല്ല മാറ്റേണ്ടത്, ശൈലജ ടീച്ചറെയാണ്, ആരോഗ്യ വകുപ്പിൽ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്, നല്ല മാറ്റം ഉണ്ടാവും” ഇതാണ് ജോയ് മാത്യുവിന്റെ അഭിപ്രായം.