2020 തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ കേരളക്കരയെങ്ങും ഇടത് തരംഗമാണ്. ഏറ്റവും വേഗത്തില്‍ കൃത്യതയോടെ ജനങ്ങളിലേക്ക് വാര്‍ത്തകളെത്തിക്കാന്‍ ന്യൂസ് ചാനലുകള്‍ മത്സരിക്കുകയാണ്. ഇപ്പോഴിതാ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ അര്‍പ്പണബോധത്തോടെയും ഊര്‍ജ്വസ്വലതയോടെയും പ്രവര്‍ത്തിച്ച
ട്വന്റിഫോര്‍ ന്യൂസ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുകയാണ്. സാങ്കേതിക മികവില്‍ ഇലക്ഷന് വാര്‍ത്തയുടെ പ്രാധാന്യം ചോരാതെ അവതരിപ്പിച്ച ട്വന്റഫോര്‍ ന്യൂസാണ് ട്രോളുകളിലൂടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നിറയുന്നത്.
ട്വന്റിഫോര്‍ ന്യൂസിന്റെ മാജിക് സ്ക്രീനില്‍ ഫലങ്ങളെല്ലാം പ്രേക്ഷകരിലേക്ക് തത്സമയം എത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമപ്രവര്ത്തകന് ആര് ശ്രീകണ്ഠന് നായര്‍, അരുണ്‍ കുമാര്‍, വിജയകുമാര്‍ എന്നിവരുടെ അവതരണമികവാണ് ജനങ്ങള്‍ ഏറ്റവും അധികം ഏറ്റെടുത്തത്. ഗംഭീരമായ അവതരണവും ജനങ്ങളിലേക്ക് വിവരങ്ങള്‍ കൃത്യമായി എത്തിച്ച് രസകരമായി കൊണ്ടുപോയ റിപ്പോര്‍ട്ടിങ്ങുമെല്ലാം ജനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. കേരളത്തിലെ മറ്റ് എല്ലാ ചാനലുകളേയും പിന്നിലാക്കി രണ്ട് ലക്ഷത്തോളം പേരാണ് ചാനലില്‍ തത്സമയം തെരഞ്ഞെടുപ്പ് ഫലം കണ്ടത്.
സോഷ്യല്‍മീഡിയയില്‍ വൈറലായ ചില ട്രോളുകള്‍ ഇതാ