സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ചിത്രീകരിച്ച ഐറ്റംഡാൻസിനെ ചൊല്ലി തർക്കങ്ങൾ നടക്കുകയാണ്. ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് മറുപടി ആയി ഡാൻസ് ബാറിൽ ഐറ്റംഡാൻസ് അല്ലാതെ ഓട്ടൻതുള്ളൽ നടത്താൻ പറ്റുമോ എന്നാണ് പൃഥ്വി ചോദിച്ചത്.ഇപ്പോൾ അഡാർ ലവ് എന്ന ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു പൃഥ്വിരാജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :
ഒരുപാട് ചർച്ചയ്ക്കും വിലയിരുത്തലുകൾക്കുമൊടുവിൽ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധമല്ല എന്ന് തെളീയിക്കപ്പെട്ടതിനാൽ എന്റെ അടുത്ത പടത്തിൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല്മാറരുത് 😋😉