മലയാളസിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഏറ്റവും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.ഇവരുടെ ഈ സൗഹൃദം ആരാധകര്‍ക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്ന കാഴ്ചയാണ്.ഇരുവരുടെയും ആരാധക വൃത്തങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടെങ്കിലും ഇവർ തമ്മിൽ നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നു.ഏകദേശം 54ഓളം സിനിമകളിൽ ഇവർ ഒന്നിച്ച് എത്തിയിട്ടുണ്ട്.ഇത് ഇന്ത്യൻ സിനിമയിൽ അത്ഭുതപെടുത്തുന്ന ഒരു റെക്കോർഡാണ്.ഈ വിഷയത്തെപ്പറ്റി മോഹൻലാൽ ഒരിക്കൽ അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്.
ഇത്രയും സിനിമകൾ ഒരു താരങ്ങളും ഒരു ഭാഷയിലും ചെയ്തിട്ടുണ്ടാകില്ല.”എല്ലാ സമയത്തും രണ്ടുപേരുണ്ടായിട്ടുണ്ട്. ഹിന്ദിയില്‍ അമിതാബ് ബച്ചന് – ധര്‍മേന്ദ്ര, തമിഴില്‍ എംജിആര്‍ – ശിവാജി ഗണേശന്, മലയാളത്തില്‍ തന്നെ പ്രേം നസീര്‍ – സത്യന്, സോമന് – സുകുമാരന്‍ അങ്ങിനെ, പക്ഷെ ഇവര്‍ക്കാര്‍ക്കും ഇത്രയും സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ സാധിച്ചിട്ടില്ല”.അദ്ദേഹം പറഞ്ഞു.മലയാളത്തില്‍ മാത്രം ഞങ്ങള്‍ വര്‍ക്ക് ചെയ്തതാണ് ഇതിന് പിന്നിലെ കാരണമെന്നും അദ്ദേഹം കൂട്ടിചേർത്തു.ഒപ്പം മമ്മൂട്ടി തന്റെ നല്ല സുഹൃത്താണെന്നും പറയുന്നു.