ഷെയിൻ നിഗത്തിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഇഷ്ക്. ചിത്രം പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നു. ചിത്രത്തെ സംബന്ധിച്ച പുതിയ വാർത്തകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഇഷ്ക്കിലെ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് ഫഹദ് ഫാസിലിനെ ആയിരുന്നു. പിന്നീട് ചില കാരണങ്ങൾ മൂലം ഫഹദ് ഈ ചിത്രത്തിൽ നിന്നും പിന്മാറിയതോടെയാണ് ആ കഥാപാത്രം ഷെയിനിലേക്ക് എത്തിയത്. ചിത്രത്തിന്റെ കഥ കേട്ടതിനു ശേഷം ഷെയിൻ അത് ചെയ്യാമെന്ന് തീരുമാനിക്കുകയും പിന്നീട് ഒരു വർഷക്കാലം ആ ടീമിനൊപ്പം ഷെയിൻ ഉണ്ടാവുകയും ചെയ്തു.
ഇഷ്ക് എന്ന ചിത്രം ഷെയിന് നിഗം നല്ലോ കാമുകനല്ല, മികച്ച നടനാണെന്ന് പറഞ്ഞു വെക്കുകയാണ്.മലയാളി സാമൂഹത്തിന്റെ സദാചാര കാഴ്ചപ്പാടിനെ കടന്നാക്രമിക്കുന്ന ഒരു ചിത്രം കൂടിയാണിത്. സ്ഥിരം പ്രണയ ട്രാക്കിൽ നിന്നും അകലം പാലിച്ച് പുതിയ കാലം അർഹിക്കുന്ന പാതയിലൂടെ സഞ്ചരിക്കുകയാണ് ഇഷ്ക്ക്. എല്ലാ മലയാളികൾക്കുള്ളിലും ഒളിഞ്ഞിരിക്കുന്ന സദാചാര കണ്ണുകളെ വരച്ചുകാട്ടുകയാണ് ചിത്രം.E4 എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രതീഷ് രവിയാണ്.