മലയാള സിനിമയിലെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന വേദികളും ചിത്രങ്ങളും എന്നും ആരാധകർക്ക് ആവേശം പകരുന്ന ഒന്നാണ്.കുറച്ചു നാളുകൾക്കു മുൻപ് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് എത്തിയ ഒരു വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.വെള്ള വസ്ത്രങ്ങൾ ധരിച്ച് ലാളിത്യം നിറഞ്ഞ ലുക്കിലാണ് നിർമാതാവായ സന്തോഷ് ടി. കുരുവിളയുടെ മകളുടെ വിവാഹചടങ്ങിന് ഇരുവരും എത്തിയത്.വെള്ള ഷർട്ടും ബ്ലാക്ക് പാന്റുമണിഞ്ഞ മോഹൻലാലിന്റെയും വെള്ള ഷർട്ടിനൊപ്പം പതിവുപോലെ മുണ്ട് ധരിച്ച മമ്മൂട്ടിയുടെയും ചിത്രങ്ങൾ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നു.
ഭാര്യ സുചിത്രക്കൊപ്പം ആണ് മോഹൻലാൽ ചടങ്ങിനെത്തിയത്. ഇപ്പോൾ ചടങ്ങിന്റെ കൂടുതൽ ചിത്രങ്ങൾ സന്തോഷ് ടി. കുരുവിള തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ചലച്ചിത്രതാരങ്ങളായ നമിതാ പ്രമോദ്, അപർണ ബാലമുരളി എന്നിവരും വിവാഹചടങ്ങിൽ എത്തിയിരുന്നു. പരസ്പരം സൗഹൃദം പങ്കിട്ടും തമാശകൾ പറഞ്ഞും സദസ്സിൽ ഇരിക്കുകയായിരുന്നു സൂപ്പർസ്റ്റാറുകൾ. ഇതുവരെ 50 ലധികം ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. മോഹൻലാൽ ചിത്രങ്ങളിലെ രാശിയുള്ള ഒരു അതിഥി കൂടി ആണ് മമ്മൂട്ടി. ഏറ്റവും ഒടുവിലായി തീയേറ്ററുകളിലെത്തിയ ഒടിയൻ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഒടിയനിൽ ശബ്ദ സാന്നിധ്യമായായിരുന്നു മമ്മൂട്ടിയെത്തിയത്.