മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മാർച്ച് 28ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഇപ്പോൾ ലൂസിഫറിനെ പറ്റിയുള്ള പുതിയൊരു അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.26 താരങ്ങളുടെ 26 ക്യാരക്ടർ പോസ്റ്ററുകൾ ഇനിവരുന്ന ദിവസങ്ങളിൽ പുറത്ത് വിടും എന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. എല്ലാ ദിവസവും രാവിലെ 10 മണിക്കാണ് പോസ്റ്റർ പുറത്ത് വിടുക. ഈ ബുധനാഴ്ച മുതൽ ആണ് പോസ്റ്ററുകൾ പുറത്ത് വിട്ട് തുടങ്ങുക.
ഒരു ചിത്രത്തിന് ഇത്രയും ക്യാരക്ടർ പോസ്റ്ററുകൾ വരുന്നത് ഇതാദ്യം ആണ്.വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവതാരം പൃഥ്വിരാജ് ആണ്.മുരളി ഗോപിയാണ് തിരക്കഥ