രമേശ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാന ഗന്ധർവൻ.ചിത്രത്തിലെ സംഗീത സംവിധായകൻ ദീപക് ദേവ് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഗാനഗന്ധർവ്വന്റെ കമ്പോസിംഗും തുടങ്ങിയിരിക്കുകയാണ് എന്നും അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളെ അവതരിപ്പിച്ച പഞ്ചവർണ്ണതത്ത മികച്ച വിജയം കൈവരിച്ചിരുന്നു. ഏറെ കാലത്തിനു ശേഷമുള്ള ജയറാമിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ആ ചിത്രം.