സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത് കേരള മുഖ്യമന്ത്രി ആയിട്ടാണ്. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ‘വൺ’ എന്നാണ് ചിത്രത്തിന്റെ പേര്. പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. ചിത്രം നിർമ്മിക്കുന്നത് ഇച്ചായിസ് പ്രൊഡക്ഷന്‍ ബാനറിലാണ്.മമ്മൂട്ടി ഇത് ആദ്യമായി അല്ല മുഖ്യമന്ത്രി വേഷമണിയുന്നത്. ഒരു തമിഴ് ചിത്രത്തിലും അദ്ദേഹം ഇങ്ങനെ അഭിനയിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയില്‍ നായകനായി അദ്ദേഹം എത്തിയിരുന്നു.
മലയാളത്തില്‍ ബാലചന്ദ്രമേനോന്റെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ മന്ത്രിയായാണ് അദ്ദേഹം വേഷമിട്ടത്.ഈ ചിത്രത്തിൽ മമ്മൂട്ടി മുഖ്യമന്ത്രിയാവാൻ തയ്യാറായില്ലായിരുന്നെങ്കിൽ താൻ ഈ പ്രൊജക്ട് തന്നെ ഉപേക്ഷിക്കുമായിരുന്നു എന്നാണ് സംവിധായകൻ സന്തോഷ് വിശ്വനാഥൻ പറയുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ട് മമ്മൂട്ടിക്ക് വേണ്ടി തിരക്കഥയെഴുതുന്ന ആദ്യത്തെ ചിത്രമാണിത്. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.