ലോകസഭാ തിരഞ്ഞെടുപ്പിൽ 350ലധികം സീറ്റുകൾ സ്വന്തമാക്കി എൻ ഡി എ വീണ്ടും അധികാരത്തിൽ തിരിച്ചെത്തുന്ന കാഴ്ചയാണ് ഇന്ത്യയിലെ സംജാതമായിരിക്കുന്നത്. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയിലെ പ്രധാനമന്ത്രി ആകും എന്ന് തന്നെയാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഞായറാഴ്ച പുതിയ സർക്കാർ അധികാരത്തിൽ വരും എന്നാണ് ലഭിക്കുന്ന പുതിയ വാർത്തകൾ .
ഇപ്പോൾ നരേന്ദ്ര മോഡിയെ അനുമോദിച്ച് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മേജർ രവി. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഒരിക്കൽ പോലും കമ്യൂണൽ വയലൻസ് ഉണ്ടായിട്ടില്ല എന്നും നരേന്ദ്രമോദി നമ്മുടെ രാജ്യത്തിന് നല്ലത് ചെയ്യുമെന്നും മേജർ രവി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രാജ്യത്തിൻറെ പുരോഗതി അങ്ങയുടെ കയ്യിലാണെന്നും അങ്ങേക്ക് എല്ലാവിധ അഭിനന്ദനങ്ങളും എന്ന് പറഞ്ഞുകൊണ്ട് മേജർരവി പോസ്റ്റ് അവസാനിപ്പിക്കുന്നു. ഇന്നലെ താരരാജാവ് മോഹൻലാലും നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരുന്നു.