ലോകസഭാ തിരഞ്ഞെടുപ്പിൽ 350ലധികം സീറ്റുകൾ സ്വന്തമാക്കി എൻ ഡി എ വീണ്ടും അധികാരത്തിൽ തിരിച്ചെത്തുന്ന കാഴ്ചയാണ് ഇന്ത്യയിലെ സംജാതമായിരിക്കുന്നത്. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയിലെ പ്രധാനമന്ത്രി ആകും എന്ന് തന്നെയാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഞായറാഴ്ച പുതിയ സർക്കാർ അധികാരത്തിൽ വരും എന്നാണ് ലഭിക്കുന്ന പുതിയ വാർത്തകൾ .
ഇപ്പോൾ നരേന്ദ്ര മോഡിയെ അനുമോദിച്ച് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.നേരത്തെ തന്നെ നരേന്ദ്ര മോദിയോട് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് പ്രിയദർശൻ. എൻറെ രാജ്യത്തിൻറെ ശക്തി നിങ്ങളാണ് മോദിജീ ,നിങ്ങൾക്ക് അഭിനന്ദനങ്ങൾ എന്നാണ് പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചത്.