മനു അശോകന് സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനിടെ ചിത്രത്തെ തേടി പുതിയ ഒരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ്. സൗത്ത് കൊറിയയിൽ ചിത്രം റിലീസിങ്ങിനൊരുങ്ങുന്നു എന്നതാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.ഇതോടെ സൗത്ത് കൊറിയൻ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയായി മാറുകയാണ് ഉയരേ .ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്ക് ആണ് ചിത്രം സൗത്ത് കൊറിയയിൽ റിലീസിനെത്തിക്കുന്നത്. കേരളത്തിലും ഇന്ത്യയിലും മറ്റു റിലീസിംഗ് കേന്ദ്രങ്ങളിലും ലഭിച്ച വമ്പിച്ച സ്വീകരണം തന്നെ സൗത്ത് കൊറിയയിലും ലഭിക്കുമെന്ന് തന്നെയാണ് അണിയറപ്രവർത്തകർ കരുതുന്നത്. ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്