ഒരുപറ്റം നവാഗത സംവിധായകർക്കൊപ്പം ഇതിനോടകം തന്നെ വർക്ക് ചെയ്തിട്ടുള്ള നടനാണ് ടോവിനോ തോമസ്.ടോവിനോയുടെ അടുത്ത ചിത്രത്തിലൂടെ മറ്റൊരു നവാഗത സംവിധായകനെ കൂടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയാണ് ടോവിനോ.ലൂക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ അരുൺ ബോസ് ആണ്.നവാഗതനായ മൃദുൽ ജോർജിനോട് ചേർന്ന് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ പുതിയൊരു നിർമാണ കമ്പനി മലയാള സിനിമയിൽ സ്ഥാനം പിടിക്കുകയാണ്.
സ്റ്റോറീസ് & തോട്ട്സ് പ്രൊഡക്ഷൻസ് എന്ന് പേരിട്ടിരിക്കുന്ന ബാനറിന്റെ അണിയറ ശിൽപികൾ ലിന്റോ തോമസും പ്രിൻസ് ഹുസൈനുമാണ്.നിമിഷ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതവും നിഖിൽ വേണു എഡിറ്റിംഗും നിരവഹിക്കുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പുറത്തിറങ്ങിയ ഉടൻ തന്നെ പോസ്റ്റർ സോഷ്യൽ മീഡിയ തരംഗമാകുകയാണ്.