ഷെയ്ൻ നിഗം നായകനായെത്തിയ ഇഷ്ക്ക് ആദ്യ പ്രദർശനം തൊട്ട് തന്നെ മികച്ച റിപ്പോർട്ടുകൾ നേടി മുന്നേറുകയാണ്. ഷെയ്ൻ നിഗത്തിന്റെ യും ഷൈൻ ടോം ചാക്കോയുടെയും ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ചിത്രത്തിൽ പുറത്തെടുത്തത്. ചിത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഷെയ്ൻ നിഗം ഇപ്പോൾ.
നിനക്ക് ഇതുവരെ ഉമ്മ കിട്ടിയില്ലേടാ എന്നാണ് ഷെയ്ന് നിഗത്തോട് ആരാധകര്‍ ഇപ്പോള്‍ തമാശയായി ചോദിക്കുന്നത്. ‘കുമ്ബളങ്ങി നൈറ്റ്സി’ലെ ബോബിയും ‘ഇഷ്കി’ലെ സച്ചിയുമാണ് അതിന് കാരണക്കാര്‍. എന്ത് ചെയ്യാം, കഥയില്‍ ഉള്ളതല്ലേ നടക്കൂ എന്നാണ് താരം പറയുന്നത്. ഇഷ്കില് താന്‍ ആ സമയത്ത് ചുംബനം ചോദിച്ചില്ലെങ്കില്‍ കഥ മുന്നോട്ട്പോകില്ലായിരുന്നുവെന്ന് പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഷെയ്ന് തുറന്ന് പറഞ്ഞത്. ട്രോളുകളെ എല്ലാം സന്തോഷപൂർവ്വം സ്വീകരിക്കാറുണ്ട് എന്നും ഷെയ്ൻ കൂട്ടിച്ചേർത്തു .