വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് മാർക്കോണി മത്തായി ജയറാമാണ് ചിത്രത്തിൽ നായകനായി എത്തുന്നത് ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.ചിത്രത്തിൽ ജയറാമും നായകനാണ്.സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ .ജി നിർമിച്ചു സനിൽ കളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോണി മത്തായി.
ചിത്രത്തിന്റെ ഷൂട്ടിങിനായി ഇന്നലെ താരം കൊച്ചിയിലെ മാളിൽ എത്തിയിരുന്നു. ഒരു വലിയ ജനാവലിയാണ് താരത്തെ കാണുവാൻ മാളിൽ തടിച്ചുകൂടിയത്. തമിഴ് സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും കേരളത്തിൽ നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ച താരമാണ് വിജയ് സേതുപതി .അതിനാൽ തങ്ങളുടെ പ്രിയതാരത്തെ ഒരു നോക്ക് കാണുവാൻ വേണ്ടി തടിച്ചു കൊടുക്കുകയായിരുന്നു ജനങ്ങൾ. ചിത്രം ജൂലൈയിൽ പ്രദർശനത്തിന് എത്തും.
@VijaySethuOffl shoots for Markoni Mathai at Goldzouk Mall, Kochi#VijaySethupathi pic.twitter.com/P1vH6tcC8w
— Cinema Daddy (@CinemaDaddy) May 19, 2019