രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നുവന്ന സംവിധായകനാണ് അരുൺ ഗോപി. സുഹൃത്തും സംവിധായകനുമായ ജിസ് ജോയിയേക്കുറിച്ച് വെളിപ്പെടുത്തുകയാണ് അരുൺ ഗോപി ഇപ്പോൾ.ജിസ് ജോയ് എന്ന വ്യക്തി സംവിധാനം ചെയ്ത സിനിമകൾ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ മനസ്സ് എന്നും അദ്ദേഹത്തിന്റെ അത്രയും നന്മ തനിക്കില്ലെന്നും സിനിമ ചെയ്യുന്ന കാര്യത്തിൽ അദ്ദേഹത്തെ കണ്ടു പഠിക്കുന്നുണ്ട് എന്നും അരുൺ ഗോപി പറഞ്ഞു.
വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിന്റെ നൂറാം ദിന ആഘോഷത്തിൽ പങ്കെടുത്തു കൊണ്ടിരുന്നപ്പോൾ ആയിരുന്നു അരുൺ ഗോപിയുടെ ഈ തുറന്നുപറച്ചിൽ. ജിസ്സിന്റെ അത്രയും നന്മ തനിക്ക് ഇല്ലാത്തത് കൊണ്ടാവാം തന്റെ ഒരു ചിത്രം പരാജയപ്പെട്ടതെന്നും അരുൺ ഗോപി കൂട്ടിച്ചേർത്തു.ഒപ്പം വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ നായകനായ ആസിഫ് അലിയെ അഭിനന്ദിക്കാനും മുരളി ഗോപി മറന്നില്ല.