ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗം ആഞ്ഞടിക്കുന്നു. ഇപ്പോഴത്തെ സൂചനയനുസരിച്ച് 350ലധികം സീറ്റുകളിൽ എൻ ഡി എ അധികാരത്തിലെത്തുമെന്നാണ് ലഭിക്കുന്ന സൂചന. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാനുള്ള സാധ്യത ഇതോടെ കൂടുതൽ വ്യക്തമായി വരികയാണ്.ഇതിനിടെ നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന പി എം നരേന്ദ്രമോദി തിയേറ്ററുകളിലെത്തുകയാണ്. ലോകസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ചിത്രത്തിന്റെ റിലീസ് വിലക്കിയിരുന്നു. ഇപ്പോൾ മോദിയുടെ വലിയ വിജയത്തിന് പിന്നാലെ തീയേറ്ററുകളിൽ ചിത്രത്തെ തേടി വലിയ പ്രേക്ഷകർ തന്നെ എത്തും എന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
റിലീസ് നിരോധനം വന്നതോടെ ചിത്രത്തിന്‍െറ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചിരുന്നു.നരേന്ദ്രമോദിയുടെ വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് ബോളിവുഡ് നടന് വിവേക് ഒബ്റോയിയാണ്.നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന് ചിത്രത്തെക്കുറിച്ച് പറയുന്നത്