പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിൻറെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചുവെങ്കിലും ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ തന്നെയാണ് പ്രദർശനം തുടരുന്നത്
മോഹൻലാലിനെ പിറന്നാളിനോടനുബന്ധിച്ച് പൃഥ്വിരാജ് ലൂസിഫറിലെ ഒരു ഡിലീറ്റഡ് രംഗം പുറത്തുവിട്ടിരുന്നു. മോഹൻലാൽ ബുള്ളറ്റ് ഓടിക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു
ഇതിനു പിന്നാലെ ഇതിന്റെ ഒരു സ്റ്റിൽ കൂടി പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ .മോഹൻലാൽ 666 എന്ന നമ്പരോട് കൂടി ബുള്ളെറ്റ് ഓടിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ഈ രംഗം എന്തിന് ഡിലീറ്റ് ചെയ്തു എന്നാണ് ആരാധകർ ചോദിക്കുന്നത്.