യുവതാരം ഷൈൻ നിഗം നായകനായെത്തുന്ന ഇഷ്ക് ഇന്ന് റിലീസിനെത്തി. നവാഗതനായ അനുരാഗ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഷൈനിനെ കൂടാതെ ആൻ ശീതൽ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഈ 4 എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എ. വി അനൂപ്,സി വി സാരഥി,മുകേഷ് മെഹ്ത എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.ജേകസ് ബിജോയ് ആണ് സംഗീതം
സദാചാര പോലീസിംഗ് വിഷയമായ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനേതാക്കളുടെ മികച്ച പ്രകടനവും അതോടൊപ്പം ഗംഭീര കഥയും ചിത്രത്തിന് സഹായകമായി എന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു .ആദ്യസിനിമ ഒരുക്കിയ അനുരാഗ് മനോഹറിന്റെ സംവിധാനമികവും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ സമൂഹത്തോട് പറയേണ്ട കഥ തന്നെയാണ് ഇഷ്കിലേത് എന്നാണ് പ്രേക്ഷകർ ഈ ചിത്രത്തെ കുറിച്ച് പറയുന്നത്. ഒരു സാധാരണ സിനിമയായി ഒതുങ്ങിപ്പോകാതെ ത്രില്ലർ സിനിമയുടെ സ്വഭാവവും ഈ ചിത്രം സ്വീകരിക്കുന്നുണ്ട്. അതിനാൽ തന്നെ കൈയടിയോട് കൂടിയാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ തിയേറ്റർ വിടുന്നത് .വരും ദിവസങ്ങളിൽ ഇഷ്കിന് കൂടുതൽ പ്രേക്ഷക പിന്തുണയും തിയേറ്ററുകളിൽ കൂടുതൽ ആളുകളും എത്തുമെന്നു തന്നെയാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.