ടൈംസ് ഓഫ് ഇന്ത്യയുടെ മോസ്റ്റ് ഡിസൈറബിൾ മാൻ ലിസ്റ്റിൽ ദുൽഖർ സൽമാൻ ഒമ്പതാം സ്ഥാനത്ത്. ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടുന്ന രണ്ട് തെന്നിന്ത്യൻ താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് ദുൽക്കർ സൽമാൻ. മറ്റൊരു താരം നാലാം സ്ഥാനം നേടിയ തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ്.ഒന്നാം സ്ഥാനത്തു എത്തിയത് വിക്കി കൗശൽ ആണ്. റാസി, ഉറി പോലുള്ള വമ്പൻ വിജയ ചിത്രങ്ങളുടെ നെറുകയിലാണ് വിക്കി ഈ വർഷം.ഗോവൻ മോഡൽ പ്രഥമേഷ് മൗലിന്ഗർ ആണ് രണ്ടാം സ്ഥാനത്തു. മൂന്നാം സ്ഥാനത്തു രൺവീർ സിംഗ് ആണ്.
കഴിഞ്ഞവർഷവും ദുൽഖർ ഒമ്പതാം സ്ഥാനത്തായിരുന്നു. ഈ പട്ടികയിൽ ഇടം നേടിയ അടുത്ത മലയാളി താരം പൃഥ്വിരാജ് ആണ്. 29 ആം സ്ഥാനമാണ് പൃഥ്വിരാജ് ഈ വർഷം നേടിയത്.കഴിഞ്ഞ വർഷം ഇരുപതാം സ്ഥാനം നേടിയിരുന്നു. പൃഥ്വിരാജിന് ശേഷം മുപ്പത്തിരണ്ടാം സ്ഥാനത്തുള്ള നിവിൻ പോളിയാണ് മലയാളത്തിൽ നിന്നുള്ള അടുത്ത താരം. 49 ആം സ്ഥാനത്ത് ടോവിനോ തോമസും ഉണ്ട് പട്ടികയിൽ. കന്നഡ സൂപ്പർ താരം യാഷ് പട്ടികയിൽ പതിനാലാം സ്ഥാനം നേടിയിട്ടുണ്ട്.