ഉയരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഇടയിൽ വീണ്ടും സ്ഥാനം നേടുകയാണ് മലയാളികളുടെ പ്രിയ നായിക പാർവതി .പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രമായി സ്ക്രീനിൽ എത്തിയ പാർവതി നിറഞ്ഞ കൈയ്യടികൾ നേടുന്നു .പാർവതി ഈ അടുത്ത് അനുവദിച്ച ഒരു ഇൻറർവ്യൂ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. കുളിക്കുവാനും പല്ലു തേക്കാനും ഇഷ്ടമല്ല എന്ന് പാർവതി പറയുന്ന ഇൻറർവ്യൂ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കഴിഞ്ഞു.
താന്‍ ഒരു ഫ്രീക്ക് ആണെന്ന് കേട്ടാല്‍ തന്റെ കൂട്ടുകാര്‍ പൊട്ടിച്ചിരിക്കുമെന്ന് പാര്‍വതി പറഞ്ഞു. തനിക്ക് കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയൊരു ജോലിയാണ് അങ്ങനെയുള്ള എന്നെ പറ്റിയാണോ ഇത് പറഞ്ഞതെന്നാണ് താരം ചോദിച്ചത്.കുളിക്കുന്നത് ഇഷ്ടമല്ലാത്ത നിരവധി പേര്‍ക്ക് പാര്‍വതിയുടെ ഈ മറുപടി പ്രചോദനം ആകുമെന്നായിരുന്നു അവതാരകയുടെ മറുപടി.