തുറമുഖം എന്ന ചിത്രത്തിന് ശേഷം രാജീവ് രവി അടുത്ത ചിത്രവുമായി എത്തുന്നു .ആസിഫ് അലി നായകനാകുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പോലീസുകാരനായ സിബി തോമസാണ്.ചിത്രത്തിൽ സബ് ഇൻസ്പെക്ടറായി ഗംഭീര പ്രകടനമാണ് സിബി തോമസ് കാഴ്ചവച്ചത് .
ത്രില്ലർ ശ്രേണിയിൽ ഒരുക്കുന്ന ചിത്രം കാസർകോട് കേന്ദ്രീകരിച്ച് നടക്കുന്ന ഒരു ജ്വല്ലറി മോഷണം ആയി ബന്ധപ്പെട്ട കഥയാണ് പറയുന്നത് .സിബി തോമസിന്റെ യഥാർത്ഥ ജീവിതത്തിൽ നടന്ന ഈ സംഭവം അദ്ദേഹം തിരക്കഥ ആക്കുകയായിരുന്നു. സിബിതോമസിന്റെ ജീവിതം തിരശീലയിൽ എത്തിക്കുന്നത് ആസിഫ് അലിയാണ് .അരുൺ കുമാർ വി ആർ ആണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളി നിമിഷ സജയൻ ഇന്ദ്രജിത്ത് സുകുമാരൻ ബിജു മേനോൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തുറമുഖത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് രാജീവ് രവി ഇപ്പോൾ.