മഴവിൽ മനോരമ എന്റർടൈന്മെന്റ്സ് അവാർഡ് കഴിഞ്ഞ ആഴ്ച നടക്കുകയുണ്ടായി.ഈ കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും ആയി പ്രോഗ്രാം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുകയാണ് .പൃഥ്വിരാജ് സുകുമാരന് ആദ്യമായി മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചതും മഴവിൽ മനോരമ എന്റർടൈന്മെന്റ്സ് അവാർഡിൽ വച്ചായിരുന്നു .രമേശ് പിഷാരടിയും ചാക്കോച്ചനും ചേർന്നായിരുന്നു പ്രോഗ്രാം ഹോസ്റ്റ് ചെയ്തത് .
പ്രോഗ്രാമിന് ഇടയിൽ മമ്മൂട്ടിയും ചാക്കോച്ചനും ഒന്നിച്ചുള്ള ഒരു ചിത്രം ചാക്കോച്ചൻ ഇന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു .ഈ പോസ്റ്റിന് ചാക്കോച്ചന് നൽകിയ ക്യാപ്ഷൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.പോക്കറ്റ് അടിക്കാൻ നോക്കുന്ന എന്നെ നോക്കി പേടിപ്പിക്കുന്ന മെഗാസ്റ്റാർ’–ഇതായിരുന്നു ചിത്രത്തിന് കുഞ്ചാക്കോ ബോബൻ നൽകിയ അടിക്കുറിപ്പ്. തനിക്ക് ഇതൊരു ഫാൻബോയ് മൊമെന്റ് ആണെന്നും ചാക്കോച്ചനും കൂട്ടിച്ചേർത്തു