മലയാളത്തിലെ ഏറ്റവും മുൻനിര കോമഡി താരങ്ങളിലൊരാളാണ് സൗബിൻ സാഹിർ കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്നെ സ്ഥാനം ഉറപ്പിച്ചെങ്കിലും സ്വഭാവ നടൻ എന്ന നിലയിലും നിലയിലും താരം കഴിവ് പ്രകടിപ്പിക്കുകയുണ്ടായി പറവ എന്ന ചിത്രത്തിലൂടെ സംവിധായകൻ കുപ്പായവും സൗബിൻ അണിയുകയുണ്ടായി.
ഇപ്പോൾ സൗബിനെ തേടി ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. സൗബിൻ അച്ഛനായിരിക്കുന്നു.സൗബിൻ തന്നെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് വിശേഷം പങ്കുവെച്ചത്. കുട്ടി ആണാണ്. സൗബിൻ കോഴിക്കോട് സ്വദേശിനിയും സുഹൃതുമായ ജമിയ സഹീറിനെ 2018 ഡിസംബർ 16നാണ് വിവാഹം ചെയ്തത്.