മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർ ഒരിടവേളയ്ക്ക് ശേഷം ശേഷം ഷം മലയാള സിനിമയിലേക്ക് തിരിച്ചു പോന്നു ചിത്രമായിരുന്നു ഹൗ ഓൾഡ് ആർ യു റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.സിനിമ പുറത്തിറങ്ങി അഞ്ചു വർഷം പൂർത്തിയാക്കുന്ന വേളയിൽ ചിത്രത്തിന്റെ ഓർമകൾ ഫേസ്ബുക്കിൽ കൂടി പങ്കു വെക്കുകയാണ് മഞ്ജു വാര്യർ
മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :
‘ഹൗ ഓള്‍ഡ് ആര് യു’ റിലീസ് ചെയ്തിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം. പണ്ടത്തെ തീയറ്ററുകളിലെ റീലുകള്‍ പോലെ വര്‍ഷങ്ങള്‍ എത്രവേഗമാണ് ഓടിത്തീരുന്നത്! സിനിമാഭിനയജീവിതത്തിന്റെ രണ്ടാംപകുതിയില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെപ്പോലെ ഓര്‍ക്കുന്നു. കാലമെന്ന മഹാസംവിധായകന് പ്രണാമം. വ്യക്തിപരമായ ഒരുപാട് സന്തോഷം നല്കുന്ന അനുഭവം എന്നതിനേക്കാള്‍ പെണ്‍മനസുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് ‘ഹൗ ഓള്‍ഡ് ആര് യു’ എനിക്ക് പ്രിയപ്പെട്ടതാകുന്നത്. സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ആ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞു. പെണ്മയുടെ വിജയവിളംബരമായിരുന്നു അത്. തോല്‍ക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് ‘ഹൗ ഓള്‍ഡ് ആര് യു’ ‘എത്ര വയസായി’ എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞു. സംവിധായകന് റോഷന് ആന്‍ഡ്രൂസ്,തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്,നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരെ ഈ സന്ദര്‍ഭത്തില്‍ നന്ദിയോടെ ഓര്‍മിക്കുന്നു. ഒപ്പം പ്രവർത്തിച്ച മറ്റെല്ലാവരെയും. എല്ലാത്തിനും ഉപരിയായി ചിത്രം വലിയ വിജയമാക്കിയ, ഇപ്പോഴും എപ്പോഴും ഒപ്പം നില്കുന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും നന്ദി…