കാലമെത്ര കഴിഞ്ഞാലും മലയാളത്തിലെ ക്ലാസിക് പട്ടികയില്‍ എന്നും മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളിലൊന്നാണ് കാലാപാനി.സ്വാതന്ത്ര്യ സമരകാലവുമായി ബന്ധപ്പെട്ട കഥപറഞ്ഞ മോഹൻലാൽ ചിത്രം അംരീഷ് പുരി വരെയുള്ള ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളാല്‍ സമ്ബുഷ്ടമായ ചിത്രമായിരുന്നു. ബ്രിട്ടീഷ് ഭരണകാലഘട്ടത്തില്‍ ഇന്ത്യന്‍ ജനത അനുഭവിച്ചിരുന്ന മാനസികവും ശാരീരികവുമായ പീഡനത്തിന്റെ കാഠിന്യം മനസ്സിലാക്കാൻ സാധിക്കുന്ന ഒരു സീൻ ആയിരുന്നു തടവുകാരനായ മോഹന്‍ലാലിന്റെ ഗോവര്ദ്ധനന് എന്ന കഥാപത്രത്തെ കൊണ്ട് അംരീഷ് പുരിയുടെ കഥാപാത്രം നാവു കൊണ്ട് ഷൂസ് വൃത്തിയാക്കിപ്പിക്കുന്ന രംഗം.
ചിത്രത്തിൽ ക്രൂരനായ ബ്രിട്ടീഷ് പട്ടളക്കാരന്റെ വേഷമാണ് ബോളിവുഡ് താരം അംരീഷ് പുരി അവതരിപ്പിച്ചത്. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ ആ രംഗത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. ആ സീൻ ഷൂട്ട് ചെയ്തതിന് തൊട്ടുപിന്നാലെ അംരീഷ് പുരി മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് കരയുകയും മറ്റൊരു നടനും ഇങ്ങനെ ചെയ്യില്ല എന്ന് പറയുകയും ചെയ്തു. ഒരു അഡ്ജസ്റ്റ്മെന്റും ഇല്ലാതെ താൻ ഈ സീൻ ചെയ്തുകൊള്ളാമെന്ന് മോഹൻലാൽ പറഞ്ഞതായി പ്രിയദർശൻ പങ്കുവെച്ചു.