മലയാള സിനിമയിലെ നവയുഗ എഴുത്തുകാരിൽ ഏറ്റവും പ്രമുഖനായ. തിരക്കഥാകൃത്താണ് ശ്യാം പുഷ്ക്കരൻ ചെയ്ത സിനിമകളെല്ലാം തന്നെ ബോക്സോഫീസ് വിജയങ്ങളോ നിരൂപകപ്രശംസയോ നേടിയ ചിത്രങ്ങളായിരുന്നു. ഏറ്റവുമൊടുവിൽ എത്തിയ കുമ്പളങ്ങി നൈറ്റ്സ് നൂറ് ദിവസം പിന്നിട്ടു ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ആയി മാറിയിരിക്കുകയാണ് .ഇപ്പോഴത്തെ റിയലിസ്റ്റിക് സിനിമകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ശ്യാം പുഷ്കരൻ.
ഒരിക്കൽ ലാൽ ജോസ് റിയലിസ്റ്റിക് സിനിമകൾ തട്ടിപ്പാണ് എന്ന് പറഞ്ഞിരുന്നു. ഈ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്യാം പുഷ്കരൻ.റിയലിസ്റ്റിക് സിനിമകൾ മുഴുവൻ യഥാർത്ഥത്തിൽ ഡ്രാമകളാണ്. എന്നാൽ ആ ഡ്രാമ പ്രേക്ഷകർ ഏറ്റെടുക്കുന്നത് മികച്ച അഭിനയത്തിലൂടെ ആണ്. അതുകൊണ്ടാണ് മഹേഷിൻറെ പ്രതികാരത്തിലെ ആ വലിയ ഡ്രാമ പ്രേക്ഷകർ റിയലിസ്റ്റിക് അനുഭവമായി മാറിയത്.ഇതിൽ ഫഹദിനുള്ള പങ്കു വലുതാണ്,ശ്യാം പറയുന്നു