നാലു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തില്‍ മോഹന്‍ലാല്‍ പുതിയൊരു ചുവടുവെക്കുന്നുവെന്ന സര്‍പ്രൈസ് പ്രഖ്യാപനം കഴിഞ്ഞ മാസം നടന്നത്. ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്ന വാർത്ത സ്വന്തം ബ്ലോഗിലൂടെയാണ് താരം പുറത്തുവിട്ടത്. ബറോസ്സ് എന്നാണ് ചിത്രത്തിന്റെ പേര്.പോർച്ചുഗീസ് പശ്ചാത്തലത്തിൽ ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും എന്നാണ് നിലവിലുള്ള റിപ്പോർട്ടുകൾ.
മോഹൻലാലിന്റെ പിറന്നാൾ ദിനമായ ഇന്ന് ചിത്രത്തിന് തുടക്കം കുറിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് ബോളിവുഡിലെ പ്രശസ്ത ഛായാഗ്രഹകനായ മോഹൻലാൽ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.ബറോസ് ടീമിനൊപ്പം പിറന്നാൾ ആഘോഷിച്ച് ഈ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ലാലേട്ടൻ.
വർഷങ്ങൾക്ക് മുമ്പ് മോഹൻലാല്‍ എന്ന നടനെ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെ കൈ പിടിച്ചു കൊണ്ടുവന്ന നവോദയ ജിജോ തന്നെയാണ് മോഹന്‍ലാലിനെ സംവിധായകനുമാക്കുന്നത്. ജിജോ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണു ബറോസ് ജനിച്ചത്. നവോദയയുമായി സഹകരിച്ച് ഒരു ബിഗ് ബജറ്റ് സിനിമയാണ് തയാറാകുന്നത്. മലയാളത്തിലെ ആദ്യ 3ഡി ചിത്രം സംവിധാനം ചെയ്ത ജിജോ ജേക്കബ്ബിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖരായ അഭിനേതാക്കള്‍ അണിനിരക്കും.