ഷെയിൻ നിഗം നായകനായെത്തിയ ഇഷ്ക് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. സദാചാര പോലീസിംഗ് വിഷയമായ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ആദ്യം മുതൽ ലഭിക്കുന്നത്.നവാഗതനായ അനുരാജ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്തത്.
ചിത്രത്തിൽ ഷെയ്നോടൊപ്പം തന്നെ ഗംഭീര കഥാപാത്രമായി എത്തുന്നത് ഷൈൻ ടോം ചാക്കോയാണ് .ഷൈൻ ടോം ചാക്കോയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഇഷ്കിലെ ആൽവിൻ. ഇപ്പോൾ ഷൈൻ ടോം ചാക്കോയെ കഞ്ചാവ് കേസിലെ പ്രതി എന്ന് വിളിച്ച വ്യക്തിക്ക് കിടിലൻ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ.
വിഷ്ണു പി.എസ് എന്ന ആരാധകന് നടനെ പ്രശംസിച്ച് കൊണ്ട് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പിന് താഴെയാണ് കമന്റ്. ഈ പോസ്റ്റിന് താഴെയായിരുന്നു ഗോകുല്‍ ബാലകൃഷ്ണന് എന്ന യൂസര്‍ ഷൈന്‍ ടോമിനെതിരായ കഞ്ചാവ് കേസിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്. ‘ നല്ല നടനാണെന്ന് വെച്ച് പേഴ്സണല്‍ ആയ കാര്യങ്ങളില്‍ നല്ലത് വേണം എന്നില്ലല്ലോ നമുക്ക് അറിയാവുന്ന കാര്യമാണ്. പുള്ളിക്കെതിരായ കഞ്ചാവ് കേസ് ഉള്ളതാണ്” എന്നായിരുന്നു ഇദ്ദേഹം കമന്റെ ചെയ്തത്. ഉടൻ തന്നെ എത്തി ഷൈൻ ടോം ചാക്കോയുടെ മറുപടി. തനിക്കെതിരെ കൊകൈൻ കേസ് ആണ് ഉള്ളത് എന്നും കഞ്ചാവ് കേസ് അല്ല എന്നുമായിരുന്നു ഷൈൻ ടോം ചാക്കോയുടെ മറുപടി.