ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ മുഴുവനും പ്രശസ്തനായ വ്യക്തിയാണ് റാണ ദഗുബാട്ടി. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ട് റാണക്ക് എന്തുപറ്റി എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. എന്നാൽ പുതിയ ചിത്രത്തിന് വേണ്ടിയുള്ള മെയ്ക്ക് ഓവർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന കാടൻ എന്ന ചിത്രത്തിനു വേണ്ടിയാണ് റാണയുടെ ഈ ഗംഭീര മേക്കോവർ.മൂന്ന് ഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദിയിൽ ഹാത്തി മേരെ സാത്തി എന്ന പേരിലും തെലുങ്കിൽ ആരണ്യ എന്ന പേരിലും റിലീസിനെത്തും. നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യയുടെ ഒട്ടാകെ പ്രശസ്തനാണ് റാണ ദഗുബാട്ടി. താരത്തിന്റെ പുതിയ ലുക്കും ഇപ്പോൾ തരംഗമായി മാറുകയാണ്.