മലയാള സിനിമയിൽ നിരവധി ക്വാളിറ്റി സിനിമകൾ സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസ് ആണ് ഫ്രൈഡേ ഫിലിം ഹൗസ്. ആദ്യചിത്രമായ മങ്കി പെൻ മുതൽ അവസാന ചിത്രമായ ജൂൺ വരെ നീളുന്നു ക്വാളിറ്റി സിനിമകൾ ഒരുക്കുന്നതിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പട്ടിക.ഇപ്പോൾ ഇതാ പുതിയ ചിത്രം പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്.
പൂരനഗരി പൂരം ആഘോഷിക്കാൻ നാളെ ഒരുങ്ങുമ്പോൾ ആയിരിക്കും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ഫ്രൈഡേ ഫിലിം ഹൗസ് രംഗത്തെത്തുക. പൂരനഗരിയിൽ ലൈവായി ചിത്രത്തിന്റെ പ്രഖ്യാപനം നടക്കും എന്നതാണ് ഏറ്റവും പ്രത്യേകതയുള്ള കാര്യം. പൂരനഗരിയിൽ രാവിലെ 9:30 മുതൽ 10:30 വരെ ചിത്രത്തിന്റെ അനൗൺസ്മെന്റ് നടക്കും.ഇത് ആദ്യമായാണ് പൂര നഗരിയിൽ വെച്ച് ഒരു ചിത്രത്തിന്റെ പ്രഖ്യാപനം നടക്കുന്നത്.എന്തായാലും നാളത്തെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.