പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.മലയാള സിനിമയിലെ ബോക്സ് ഓഫീസ്- തിയേറ്റർ റൺ റെക്കോർഡുകളിൽ ഏകദേശം മുഴുവൻ റെക്കോർഡുകളും തന്റെ കൈപ്പിടിയിൽ ആക്കിയ ആളാണ് മോഹൻലാൽ.കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.
ഇതിനിടെ പൃഥ്വിരാജ് മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ.തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് സുപ്രിയ പുതിയ ചിത്രം പുറത്തുവിട്ടത്. മോഹൻലാലിനും പൃഥ്വിരാജിനൊപ്പം ഇരുവരുടെയും ഭാര്യമാരായ സുപ്രിയയും സുചിത്രയും ഉണ്ട് ചിത്രത്തിൽ.ലൂസിഫറും അദ്ദേഹത്തിന്റെ ജനറലും അവരുടെ ഭാര്യമാരും എന്ന ക്യാപ്ഷനോട്. കൂടിയാണ് സുപ്രിയ മേനോൻ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു